എന്റെ മകളെ ജാസ്മിന്‍ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളര്‍ത്തും'..ബിഗ്ബോസ് താരം ആര്യ..
ഏറെ നാടകീയ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 മുന്നേറുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ റിയാസിനെ കായികമായി നേരിട്ടതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു.റോബിനെ തിരിച്ചെടുക്കാന്‍ ബിഗ് ബോസ് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജാസ്മിന്‍ എം മൂസ ഷോയില്‍ നിന്നും സ്വയം പുറത്തായിരുന്നു. ഷോയില്‍ വിജയ സാധ്യത ഉണ്ടായിരുന്ന ജാസ്മിനും റോബിനും ഇപ്പോള്‍ ഷോയില്‍ നിന്ന് ഔട്ടായിരിക്കുകയാണ്.
ജാസ്മിന്റെ ഇറങ്ങിപ്പോക്ക് സോഷ്യല്‍ മീഡിയയും ഏറെ ചര്‍ച്ച ചെയ്തു. ജാസ്മിനെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. അക്കൂട്ടത്തില്‍ ബഡായി ബംഗ്ളാവ് താരം ആര്യയുമുണ്ടായിരുന്നു. ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള ഒരു സ്റ്റോറി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആര്യ പങ്കുവച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ചില ചര്‍ച്ചകളും നടന്നു. ആര്യയുടെ പോസ്റ്റിന് താഴെ ആര്യയുടെ മകള്‍ ജാസ്മിനെ പോലെതന്നെ വളരട്ടെ എന്നും, സെല്‍ഫ് റെസ്പക്‌ട് എന്താണെന്ന് പഠിക്കട്ടേ എന്നും മോശം രീതിയില്‍ ഒരാള്‍ കമന്റ് ചെയ്തു.
ആവശ്യമില്ലാതെ ഒരു വിഷയത്തിലേക്ക് തന്റെ മകളെ വലിച്ചിഴച്ചയാള്‍ക്ക് ആര്യ കൃത്യമായ മറുപടിയും നല്‍കി.
ആരാധകര്‍ എത്ര ടോക്സിക് ആണെന്ന് ആര്യ മറ്റൊരു പോസ്റ്റില്‍ കുറിച്ചു. ആ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ പറഞ്ഞ ഒരു കാര്യത്തിലേക്ക് എന്തിനാണ് തന്റെ കുട്ടിയെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ ചോദിക്കുന്നത്.
'നിങ്ങള്‍ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാലും എന്തിനാണ് ഇത്തരത്തില്‍ ഞാനാ പറയുന്ന കാര്യത്തിലേക്ക് എന്റെ കുഞ്ഞിനെ വലിച്ചിഴക്കുന്നത്. എന്റെ മകളെ ജാസ്മിന്‍ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളര്‍ത്തും', ആര്യ സ്റ്റോറിയായി കുറിച്ചു. കമന്റ് ചെയ്ത വ്യക്തിയുടെ പേരും ആര്യ പരസ്യപ്പെടുത്തിയിരുന്നു. തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴയ്ക്കരുത് എന്ന് കൂടി ആര്യ വ്യക്തമാക്കുന്നുണ്ട്. ആര്യക്ക് മെസ്സേജ് അയച്ച വ്യക്തി ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ഈ സ്റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു ആര്യ.
No comments: