Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

അച്ഛന്റെ വാക്കുകള്‍ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആഗ്രഹിച്ചു.. സൗഭാ​ഗ്യ വെങ്കിടേഷ്..

സിനിമ-സീരിയല്‍ താരം താര കല്യാണ്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ള താരയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യല്‍മീഡിയ താരങ്ങളാണ്.അടുത്തിടെ ജനിച്ച സുദര്‍ശന വരെ വൈറല്‍ സെലിബ്രിറ്റിയാണ്. താരയുടെ അമ്മ സുബ്ബലക്ഷ്മിയും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൗഭാഗ്യ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താര കല്യാണിനുള്ളതിനേക്കാള്‍ ആരാധകര്‍ സൗഭാഗ്യയ്ക്കും ഭര്‍ത്താവ് അര്‍ജുനുമാണ്. ഇരുവരും ഇപ്പോള്‍ ടെലിവിഷന്‍ പരമ്ബരകളില്‍ അഭിനയിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയുമാണ് സൗഭാഗ്യ പേരെടുത്തത്.
അര്‍ജുനും സൗഭാഗ്യയ്ക്കൊപ്പം ചെറിയ റീല്‍സ് വീഡിയോകള്‍ ചെയ്യുമായിരുന്നു. 2020ല്‍ ആണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൗഭാഗ്യ വിവാഹിതയായത്. 2021ല്‍ സൗഭാഗ്യയ്ക്ക് ആദ്യത്തെ മകളും പിറന്നു. വീട് മുഴുവന്‍ സന്തോഷം കൊണ്ട് നിറയുമ്ബോഴും അച്ഛന്‍ തങ്ങളെ വേഗത്തില്‍ വിട്ടുപോയി എന്ന സങ്കടം സൗഭാഗ്യയ്ക്കുണ്ട്. ഏക മകളായതിനാല്‍ അച്ഛനോട് വലിയ ആത്മബന്ധം സൗഭാഗ്യയ്ക്കുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് നടനും നര്‍ത്തകനുമായ രാജാറാം അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം.
പിന്നീടിങ്ങോട്ട് സൗഭാഗ്യയുടെ എല്ലാമായത് മുത്തശ്ശിയും അമ്മയുമാണ്. ഇപ്പോള്‍‌ തന്നെ വിട്ട് പിരിഞ്ഞ അച്ഛനെയോര്‍ത്ത് വിതുമ്ബുന്ന സൗഭാഗ്യയുടെ വീഡിയോയാണ് വൈറാലാകുന്നത്. ജഗദീഷ് അവതാരകനായ പണം തരും പടം പരിപാടിയില്‍ കുടുംബസമേതം പങ്കെടുത്തപ്പോഴാണ് അച്ഛന്റെ ഓര്‍മകളില്‍ സൗഭാഗ്യ വീണ്ടും വാചാലയായത്. താന്‍ അമ്ബത് വയസുവരെ മാത്രമെ ജീവിച്ചിരിക്കൂവെന്നും അത് കഴിഞ്ഞാല്‍ ഫോട്ടോയായിട്ട് കാണാമെന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.
‘എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അത് പറയാതിരിക്കാന്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാന്‍ ജനിക്കും. ഒരു പെണ്ണായി ജനിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് അച്ഛന്‍ പറയുമായിരുന്നുവെന്നും’ സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ വാക്കുകള്‍ മനസിലുണ്ടായിരുന്നത് കൊണ്ട് ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ താന്‍ ആഗ്രഹിച്ചുവെന്നും താരം പറയുന്നു. ‘അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു.’ ‘അദ്ദേഹം ഏറ്റവും മികച്ച്‌ നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ സുദര്‍ശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച്‌ അതുപോലെ ഒരാളാണ് അര്‍ജുന്‍.’
‘അതില്‍ സന്തോഷമുണ്ട്’ സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ താരാ കല്യാണ്‍ ഭര്‍ത്താവിന്റെ ഓര്‍മയില്‍ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം എടുത്ത സെല്‍ഫിയാണ് താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘മറക്കുവാന്‍ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാര്‍ഷികം കൂടി…’ എന്നാണ് താര കല്യാണ്‍ കുറിച്ചത്. കുഞ്ഞ് പിറന്നശേഷം അവളാണ് സൗഭാഗ്യയുടെ ലോകം. അവള്‍ ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ സുദര്‍ശനയുടെ വീഡിയോകളും ഫോട്ടോകളുപം സൗഭാഗ്യയും പങ്കുവെക്കുമായിരുന്നു.
രണ്ടുപേരും നൃത്തത്തില്‍ പ്രാവീണ്യമുള്ളവരായതിനാല്‍ സുദര്‍ശനയെ കൈകളില്‍ എടുത്ത് നൃത്തം ചെയ്യുന്ന റീല്‍സുകളും താര ദമ്ബതികള്‍ പങ്കുവെച്ചിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളില്‍ വെച്ച്‌ സാഹസം കാണിക്കുന്നുവെന്ന് ആരോപിച്ച്‌ ആ സമയങ്ങളില്‍ നിരവധിപേര്‍ സൗഭാഗ്യയേയും അര്‍ജുനേയും വിമര്‍ശിച്ചിരുന്നു. പക്ഷെ സൈബര്‍ ബുള്ളിയിങ് ഒന്നും മൈന്‍ഡ് ചെയ്യാതെ തങ്ങളുടെ ജീവിതം ആഘോഷിക്കുകയാണ് അര്‍ജുനും സൗഭാഗ്യയും.

No comments: