Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച്‌ എഴുന്നേല്‍പ്പിക്കണം..മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍...

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആന്റണി പെരുമ്ബാവൂര്‍. നടന്‍ മോഹന്‍ലാലിന്റെ വിശ്വസ്തനും വലംകയ്യ്മെല്ലാമാണ് ഇന്ന് അദ്ദേഹം.എന്നാല്‍ ഇപ്പോള്‍ താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്ബാവൂര്‍. രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച്‌ എഴുന്നേല്‍പ്പിക്കണമെന്നും ആന്റണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സെറ്റില്‍ തന്നോട് പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച്‌ കഴിയുമ്ബോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു . മോഹന്‍ലാല്‍ അങ്ങനെആന്റണി പെരുമ്ബാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹന്‍ലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.
30 വര്‍ഷം മുമ്ബ് 'കിലുക്കം' എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്ബോഴും ലാല്‍ സാര്‍ ചോദിക്കും, 'ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ' എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: