Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ഇച്ചായന്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവീനോ തോമസ്..

ഇച്ചായന്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവീനോ തോമസ്. ഡിയര്‍ ഫ്രണ്ട് എന്ന സിനിമയുടെ വിശേഷങ്ങളുമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഇച്ചായന്‍ എന്ന് വിളിക്കുമ്ബോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നും എന്നെ എന്റെ കൂട്ടുകാരൊക്കെ ഇച്ചായാ എന്ന് വിളിച്ച്‌ കളിയാക്കുകയാണ്. തുടക്കം മുതല്‍ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനിയായത് കൊണ്ട് ഇച്ചായാന്‍ എന്ന് വിളിക്കുന്നതിനോട് തീരെ താല്‍പര്യമില്ല.
കസിന്‍സൊക്കെ ചെറുപ്പം മുതല്‍ ചേട്ടാ എന്നാണ് വിളിച്ചിട്ടുള്ളത്. പിന്നെ തൃശൂരൊക്കെ ഇച്ചായന്‍ വിളി ഉണ്ടോന്ന് പോലും അറിയില്ല. അത് കേള്‍ക്കുമ്ബോള്‍ പാകമാവാത്ത ഡൗസര്‍ ഇടുന്നത് പോലെയാണ്. എന്റെ അല്ലെന്ന് തോന്നും.
സ്നേഹം കൊണ്ട് വിളിക്കുന്നതായിരിക്കും. പക്ഷേ ക്രിസ്ത്യാനി ആയത് കൊണ്ട് ഇച്ചായന്‍ എന്നും മുസ്ലീം ആയത് കൊണ്ട് ഇക്ക എന്നും ഹിന്ദു ആയത് കൊണ്ട് ഏട്ടാന്‍ എന്ന് വിളിക്കുന്നതില്‍ നമ്മളറിയാത്ത എന്തോ പന്തിക്കേട് ഇല്ലേ എന്നും ടൊവിനോ അഭിമുഖത്തില്‍ ചോദിച്ചു.

No comments: