ഇന്ത്യന്‍ റെസ്റ്റോറന്റിലെത്തി ലക്ഷങ്ങള്‍ ടിപ്പായി നല്‍കി ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്..
മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹെഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് ഇതിനുപിന്നാലെ ആദ്യം പോയത് ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യുകെയില്‍ ഒരു സംഗീതപര്യടനത്തിനാണ്.യാത്രയ്ക്കിടെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലെത്തിയ ഡെപ്പ് ലക്ഷങ്ങള്‍ ടിപ്പായി നല്‍കിയ സംഭവമാണ് പുതിയ വാര്‍ത്ത.
ഭക്ഷണം കഴിക്കാനായി ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റില്‍ കയറിയതാണ് ഡെപ്പും ജെഫും. 'വാരണാസി' എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് ഇരുവരും എത്തിയത്. ഇന്ത്യന്‍ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമായിരുന്നു ഓര്‍ഡര്‍. ഭക്ഷണം കഴിച്ചിറങ്ങുമ്ബോള്‍ ഹോട്ടലിലെ ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ടിപ്പായി നല്‍കുകയായിരുന്നു ഇവര്‍.
അത്താഴം കഴിക്കാന്‍ ഡെപ്പും ജെഫും എത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അവര്‍ ഭക്ഷണം നന്നായി ആസ്വദിച്ചെന്നും റെസ്റ്റോറന്റ് വക്താവ് പ്രതികരിച്ചു. 'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ഇതൊക്കെ', അദ്ദേഹം പറഞ്ഞു. ഇരുവരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും ഭക്ഷണം പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. 2018ല്‍ ആംബര്‍ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നടത്തിയ ഗാര്‍ഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയര്‍ തകര്‍ത്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നല്‍കണം.
No comments: