Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

സീരിയസ് പ്രണയം ഉണ്ടായിരുന്നു..എന്നാല്‍ പ്രണയിച്ചയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ അത് ബ്രേക്കപ്പ് ആയി..തന്റെ പ്രണയ പരാജയത്തെ കുറിച്ച്‌ സ്റ്റാർ മാജിക് താരം അന്ന ചാക്കോ..

സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് അന്ന ചാക്കോ. അവതാരകയായും നടിയായും അന്ന ഇപ്പോള്‍ സജീവമാണ്.വളര്‍ന്ന് കാട് പോലെ നില്‍ക്കുന്ന ചുരുണ്ട മുടിയിലൂടെയാണ് അന്നയെ മലയാളികള്‍ തിരിച്ചറിയുന്നത്. ഇപ്പോളിതാ, തന്റെ പ്രണയ പരാജയത്തെ കുറിച്ച്‌ സംസാരിക്കുകയാണ് നടി. എം ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് അന്ന ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രണയിച്ചയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ അത് ബ്രേക്കപ്പ് ആയെന്നുമാണ് അന്ന പറയുന്നത്.
അന്ന ചാക്കോയുടെ വാക്കുകള്‍:എന്നും സിനിമയോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് അസോസിയേറ്റായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാന്‍ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച്‌ ഒന്നും പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. പുള്ളി ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്ക് അറിയില്ല.എന്നെ പ്രണയിക്കുമ്ബോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി. എന്ത് കാരണം കൊണ്ടാണെങ്കിലും അയാളെ പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാള്‍ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകമായിരുന്നു. ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു.

No comments: