Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം..റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഇപ്പോളിതാ, താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് വൈറലാകുന്നത്.
സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. അനിയത്തി റീനുവിന്റേയും അനിയന്‍ റിങ്കുവിന്റേയും മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് താരം ഇന്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഗായിക കുറിച്ച ഹൃദ്യമായ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം', ചിത്രത്തിനൊപ്പം റിമി ടോമി ഇങ്ങനെയാണ് കുറിച്ചത്. മുന്‍പും സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും റിമി ടോമി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റിമിയെപ്പോലെ തന്നെ കുട്ടിത്താരങ്ങള്‍ക്കും നിരവധി ആരാധകരുണ്ട്.
കുട്ടികളോടൊപ്പമുള്ള റിമിയുടെ വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ചിത്രത്തിലുള്ള റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകള്‍ കണ്‍മണി ഇതിനോടകം തന്നെ സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പത്താം വളവ് എന്ന ചിത്രത്തിലാണ് കണ്‍മണി ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.

No comments: