ഫഹദ് ഫുൾ ടൈം കാരക്റ്റർ മൂഡിൽ ആയിരിക്കും.എന്നെപോലും അടുത്തേക്ക് വരാൻ സമ്മതിക്കില്ല.ഒന്ന് കുറച് അങ്ങോട്ട് മാറി നടക്കാമോ പ്ലീസ് ഡോണ്ട് ഡിസ്ട്രാക്ട് മീ എന്ന് പറയും; നസ്രിയ
മലയാള സിനിമയിലെ മുനിരയുവനായകന്മാരിൽ ഒരാൾ ആണ് ഫഹദ് ഫാസിൽ.കൂടാതെ മലയാളികളുടെ ഇഷ്ട്ട ജോഡികൾ കൂടിയാണ് ഫഹദും നസ്രിയയും.
ഇരുവരും മലയത്തിൽ നിരവധി ചിത്രത്തിൽ അഭിനച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
നിരവധി ആരാധകർ ആണ് താരജോഡികൾക്ക് ഉള്ളത്.ബാലതാരമായാണ് നസ്രിയ സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രത്തിൽ അഭിനയിച്ചു.നസ്രിയയുടെ പുതിയ ചിത്രമാണ് അണ്ടേ സുന്ദരാനികി. ഒരിടവേളയ്ക്ക് ശേഷം താരം നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായകൻ ആയി എത്തുന്നത് നാനി ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരമിപ്പോൾ.ഇപ്പോൾ ഫഹദ് ഫാസിലിനെകുറിച്ച് നസ്രിയ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
ഫഹദ് ഫാസിൽ എന്ന നടനും,നാനി എന്ന നടനും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ആണ് താരം മറുപടി നൽകിയത്.ശെരിക്ക് പറഞ്ഞാൽ ഇവർ തമ്മിൽ കൂടുതൽ സാമ്യതകൾ ആണ് എനിക്ക് തോന്നിയിട്ടുള്ളത്.നാനിയായാലും ഫഹദായലും രണ്ട് പേരും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്തിന് മുൻപേ ലൊക്കേഷനിൽ എത്തും.ഷൂട്ടിംഗ് കഴിഞ്ഞാലും അവിടെ ഉണ്ടാകും.ഷൂട്ടിംഗ് പ്രോസസ്സിൽ മാത്രം നിൽക്കുന്ന ആൾകാർ അല്ല എന്ന് താരം പറഞ്ഞു.
എന്നാൽ വ്യത്യാസം പറയുകയാണെങ്കിൽ ഫഹദ് കുറച്ചു കൂടി മെതേഡ് ആക്ടർ ആണെന്ന് തോന്നുന്നു.ഫഹദ് ഫുൾ ടൈം കാരക്റ്റർ മൂഡിൽ ആയിരിക്കും.എന്നെപോലും അടുത്തേക്ക് വരാൻ സമ്മതിക്കില്ല.ഒന്ന് കുറച് അങ്ങോട്ട് മാറി നടക്കാമോ പ്ലീസ് ഡോണ്ട് ഡിസ്ട്രാക്ട് മീ എന്ന് പറയും എന്ന്നസ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു.
No comments: