അഭിനയത്തേക്കാള്‍ കൂടുതല്‍ പാട്ടില്‍ ശ്രദ്ധിച്ച് പിന്നണി ഗാനരംഗത്ത് ശോഭിക്കാന്‍ ശ്രമിക്കാന്‍ ഭാര്യ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് നടൻ അശോകന്‍..
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അശോകന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും ഏറെ താല്പര്യമാണ്. എന്നാല്‍ താരത്തെ ഓര്‍ക്കുമ്ബോള്‍ പ്രേക്ഷക മനസ്സുകളില്‍ ഓടിയെത്തുന്ന ചിത്രം എന്ന് പറയുന്നത് അമരത്തിലേതു തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അമരത്തിലെ തന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് അദ്ദേഹം.
മാത്രമല്ല തന്റെ മ്ുഖത്ത് നോക്കി പലപ്രാവശ്യം ഭാര്യ ഇത് പറഞ്ഞിട്ടുണ്ട് എന്ന് ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനില്‍ അഥിതിയായി എത്തിയപ്പോഴാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്. അഭിനയത്തേക്കാള്‍ കൂടുതല്‍ പാട്ടില്‍ ശ്രദ്ധിച്ച് പിന്നണി ഗാനരംഗത്ത് ശോഭിക്കാന്‍ ശ്രമിക്കാന്‍ ഭാര്യ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും അശോകന്‍ പറയുന്നു.
'അമരത്തിലെ എന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല. അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പാട്ടില്‍ ശ്രദ്ധിച്ച് കൂടെയെന്ന് ഇടയ്ക്കിടെ ഭാ?ര്യ ചോദിക്കാറുണ്ട്. സിനിമകള്‍ നിരന്തരമായി കാണാറുണ്ടായിരുന്നുവെന്നല്ലാതെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. പിന്നെ എങ്ങനെ സിനിമയില്‍ എത്തി കഥാപാത്രങ്ങള്‍ ചെയ്തുവെന്നത് അത്ഭുതമാണ്. ഞാന്‍ വലിയ പ്രേം നസീര്‍ ആരാധകനായിരുന്നു. അദ്ദേഹം ഉദ്ഘാടനത്തിന് വരുന്ന സ്ഥലങ്ങളില്‍ മണിക്കൂറുകളോളം ചെന്ന് നിന്ന് അദ്ദേഹത്തെ കണ്ട് മാത്രമെ തിരിച്ച് മടങ്ങാറുണ്ടായിരുന്നുള്ളു. ആരാധന മൂത്ത് കാത്തുനിന്ന് കണ്ട കഥ പ്രേംനസീര്‍ സാറിനോട് തന്നെ ഞാന്‍ പറഞ്ഞിരുന്നു' അശോകന്‍ വ്യക്തമാക്കി.
No comments: