Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

സ്വപ്‌നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്...ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല..തെന്നിന്ത്യൻ നടി പ്രണിത സുഭാഷ്..

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രണിത സുഭാഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ സന്തോഷം എന്ന പോലെ ഒരു കുഞ്ഞ് അതിഥി എത്തിയത്. പ്രണിത സോഷ്യല്‍ മീഡിയ പേജുകളില്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച്‌ പ്രണിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തലേദിവസം വൈകിട്ട് മുതല്‍ എനിക്ക് ചെറിയ അസ്വസ്ഥത ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ എനിക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങി. രാവിലെ ആയതോടെ വേദന അസഹ്യമായിത്തുടങ്ങി. രാവിലെ 7 മുതല്‍ 10 വരെ ശരിക്കും തീവ്രവേദന സഹിച്ചാണ് ടേബിളില്‍ കിടന്നത്. ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്. പക്ഷെ, എന്റെ അവസ്ഥ തികച്ചും ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഒടുവില്‍ കുഞ്ഞ് വെളിയില്‍ വന്നു. സ്വപ്‌നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അത് എങ്ങനെ സംഭവിച്ചുവെന്നും എനിക്ക് ശരിക്കും വിശദീകരിക്കാന്‍ കഴിയില്ല. ഒരേസമയം നിരവധി കാര്യങ്ങള്‍ സംഭവിച്ചതിനാല്‍ പലതും ഞാന്‍ ഓര്‍ക്കുന്നില്ല. അതാണ് സത്യം. ഭര്‍ത്താവിന്‍റെ 34ാം പിറന്നാളിന് സര്‍പ്രൈസ്‌ ആയാണ് അമ്മയാകുന്നുയെന്ന കാര്യം ആരാധകരെ അറിയിച്ചത്. അമ്മയാകുന്ന വിവരം പങ്കുവച്ച നടി ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്‌. എന്റെ ഭര്‍ത്താവിന്റെ മുപ്പത്തിനാലം ജന്മദിനമാണിന്ന്. മുകളിലുള്ള മാലാഖമാര്‍ ഞങ്ങള്‍ക്കൊരു സമ്മാനം ഒരുക്കിയിരിക്കുകയാണിപ്പോള്‍' എന്നാണ് ഫോട്ടോസിന് ക്യാപ്ഷനായി പ്രണിത കുറിച്ചത്. പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പോസിറ്റീവ്‌ റിസല്‍ട്ട്‌ ഉള്‍പ്പെടെ സ്‌കാനിങ് ചിത്രങ്ങളുമായി ഭര്‍ത്താവിന്‍റെ കൈയില്‍ വളരെ സുരക്ഷിതയായിരിക്കുന്ന പ്രണിതയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. പോസ്‌റ്റിന് താഴെ നിരവധി പേര്‍ ദമ്ബതികള്‍ക്ക്‌ ആശംസകള്‍ അറിയിച്ചു.

No comments: