Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

എന്റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് സാധിക്കാറില്ല.. സുശാന്തിന്റെ ഓര്‍മകളില്‍ റിയ ചക്രബര്‍ത്തി..

ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിന്റെ രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്. ഓര്‍മ്മദിനത്തില്‍ സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും ഓര്‍മകളും പങ്കുവച്ചിരിക്കുകയാണ് സുശാന്തിന്റെ ഗേള്‍ ഫ്രണ്ടായിരുന്ന റിയ ചക്രബര്‍ത്തി."എല്ലാ ദിവസവും നിന്നെ മിസ്സ് ചെയ്യുന്നു," എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് റിയ കുറിക്കുന്നത്.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പലതവണ റിയയെ ചോദ്യം ചെയ്തിരുന്നു. വളരെ പ്രയാസകരമായ അനുഭവങ്ങളിലൂടെയും സൈബര്‍ ആക്രമണങ്ങളിലൂടെയുമാണ് റിയ കടന്നുപോയത്. കടന്നുപോയ സംഘര്‍ഷഭരിതമായ ദിവസങ്ങളെ കുറിച്ച്‌ റിയ തന്നെ മാധ്യമങ്ങളോട് മനസ്സു തുറന്നിരുന്നു. ഒരുപാട് സ്വപ്നങ്ങളോടെയാണ് താന്‍ ബോളിവുഡ് ലോകത്തേക്ക് വന്നതെന്നും എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയെന്നുമാണ് റിയ പറഞ്ഞത്."എന്റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയി. ചില സമയത്ത് ഇതെന്റെ ജീവിതം തന്നെയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് സാധിക്കാറില്ല. സുശാന്ത് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയാറില്ല. ലോകത്തോട് സത്യം വിളിച്ചു പറയാന്‍ സുശാന്ത് ഇപ്പോള്‍ നമുക്കൊപ്പമില്ല. പക്ഷെ ഞാന്‍ പോരാടും. തോറ്റുകൊടുക്കാന്‍ എനിക്കാകില്ല," അഭിമുഖത്തില്‍ റിയ പറഞ്ഞതിങ്ങനെ.
തനിക്കൊരു കുഞ്ഞ് സുശാന്തിനെ വേണമായിരുന്നു എന്നും അഭിമുഖത്തില്‍ വേദനയോടെയാണ് റിയ പറഞ്ഞത്. "ഞങ്ങള്‍ വിവാഹത്തെ കുറിച്ചൊന്നും അധികം സംസാരിച്ചിരുന്നില്ല. പക്ഷെ ജീവിതകാലം ഒരുമിച്ചുണ്ടായിരിക്കണം എന്നു തന്നെയായിരുന്നു ആഗ്രഹം. എനിക്കൊരു കുഞ്ഞുസുശാന്തിനെ വേണമായിരുന്നു. കാണാന്‍ അവനെ പോലെ തന്നെയുള്ള ഒരു കുഞ്ഞിനെ."സുശാന്ത് വിഷാദാവസ്ഥയിലൂടെ കടന്നു പോകുമ്ബോള്‍ എല്ലാം ഉപേക്ഷിച്ച്‌ താന്‍ അദ്ദേഹത്തോടൊപ്പം നിന്നെന്നും, എന്നാല്‍ അതേ അവസ്ഥയിലൂടെ താന്‍ കടന്നു പോയപ്പോള്‍ സുശാന്ത് തനിക്കൊപ്പം നിന്നില്ലെന്നുമാണ് അന്ന് റിയ പറഞ്ഞത്.

No comments: