വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഹരീഷ് പേരടി..ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്ന് താരം..
മലയാളി താരങ്ങളാല്‍ സമ്ബന്നമാണ് കമല്‍ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം വിക്രം. ഫഹദ് ഫാസില്‍, ചെമ്ബന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം എന്നിവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇതുകൂടാതെ കൈതി സിനിമയില്‍ പ്രധാന വേഷം ചെയ്ത ഹരീഷ് പേരടിയുടെ കഥാപാത്രം സ്റ്റീഫന്‍ രാജിനേയും വിക്രം സിനിമയില്‍ കാണാം. വിഡിയോയില്‍ നിമിഷ നേരം മാത്രമാണ് ഹരീഷ് പേരടിയുടെ സാന്നിധ്യമുള്ളത്. ചെറിയ റോളില്‍ എത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ് പേരടി.
കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്നാണ് താരം കുറിച്ചത്. കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹം സഫലമായെന്നും ഹരീഷ് പറഞ്ഞു.ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം..എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്. വിക്രം കാണുന്നതിനുമുമ്ബ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെയല്ല.
കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം. ലോകേഷിന് ഇനിയും വരികള്‍ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം... പിന്നെ മദനോത്സവം ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്ബോളാണ്. കമല്‍ഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും. കോയമ്ബത്തൂരില്‍ വച്ച് ഇന്നാണ് സിനിമ കണ്ടത്...Seat Edge Experience. എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരീരത്തിലെ പല അവയവങ്ങളും തുള്ളിച്ചാടിയ അനുഭവം...കമല്‍ സര്‍.. ഉമ്മ..ലോകേഷ് സല്യൂട്ട്.
No comments: