Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

സായ് പല്ലവിയുടെ കടുത്ത ആരാധകനെന്ന് കരണ്‍ ജോഹര്‍..താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രതീക്ഷിച്ച്‌ ആരാധകര്‍..

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സായ് പല്ലവി.തെലുങ്കില്‍ സായ് പല്ലവിയും റാണ ദഗുബട്ടിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം വിരാടപര്‍വത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.തൊണ്ണൂറുകളില്‍ തെലങ്കാനയിലെ നക്സലൈറ്റ് മുന്നേറ്റങ്ങളെ ആസ്പദമാക്കിയാണ് വിരാടപര്‍വം ഒരുക്കിയിരിക്കുന്നത്. നക്സലൈറ്റ് പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. നക്സലൈറ്റ് നേതാവായാണ് ചിത്രത്തില്‍ റാണ ദഗുബട്ടി എത്തുന്നത്.
ചിത്രം ജൂണ്‍ പതിനേഴിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പങ്കുവെച്ചിരുന്നു. ട്വീറ്റില്‍ കരണ്‍ ജോഹര്‍ സായ് പല്ലവിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ആരാധകരെ ആകര്‍ഷിച്ചത്.റാണ ദഗുബട്ടിയെ അഭിനന്ദിച്ച കരണ്‍ ജോഹര്‍ താനൊരു കടുത്ത സായ് പല്ലവി ആരാധകനാണെന്നും വ്യക്തമാക്കി. ഇതോടെ കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ സായ് പല്ലവി ബോളിവുഡിലെത്തുമോ എന്ന സംശയമാണ് ആരാധകര്‍ പ്രകടിപ്പിച്ചത്.
അടുത്ത കാലത്തായി തെന്നിന്ത്യന്‍ സിനിമകളുടെ പകര്‍പ്പവകാശവും വിതരണാവകാശവുമെല്ലാം കരണ്‍ ജോഹര്‍ സ്വന്തമാക്കുന്നുണ്ട്. ഇനി കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ഏതെങ്കിലും ചിത്രത്തില്‍ സായ് പല്ലവി നായികയാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.കരണ്‍ ജോഹറിന്റെ വാക്കുകള്‍ക്ക് സായ് പല്ലവിയും മറുപടി നല്‍കിയിട്ടുണ്ട്. കരണ്‍ ജോഹറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സായ് പല്ലവിയുടെ ട്വീറ്റ്. ഇതാദ്യമായല്ല സായ് പല്ലവിയെ കുറിച്ച്‌ കരണ്‍ ജോഹര്‍ പറയുന്നത്.സായ് പല്ലവി നായികയായ ഫിദാ എന്ന തെലുങ്ക് ചിത്രം കണ്ടതിനു ശേഷവും കരണ്‍ അഭിനന്ദിച്ചിരുന്നു.

No comments: