Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ഷൂട്ട് തീര്‍ന്നപ്പോഴേക്കും മിന്നല്‍ മുരളി 2 വിലേക്ക് വേണ്ട സീനുകളെല്ലാം സെറ്റായി; അത്രയധികം റിജക്ഷനുകളായിരുന്നു ബേസിലിന് കിട്ടിയത്...ടോവിനോ തോമസ്..

അഭിനയത്തോടുള്ള പാഷനാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടിട്ടുണ്ട്.കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്ക് എത്രവേണമെങ്കിലും കഷ്ടപ്പെടാനും രൂപമാറ്റം വരുത്താനും താരം തയ്യാറാണ്. ടൊവിനോയുടെ പല മേക്കോവറുകളും കണ്ട് ആരാധകര്‍ അത്ഭുതപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ നല്ല കഠിനാദ്ധ്വാനിയാണെങ്കിലും മുമ്ബൊന്നും താന്‍ ഇങ്ങനെയുള്ള ആളായിരുന്നില്ലെന്നാണ് താരം പറയുന്നത്. പുതിയ ചിത്രം ഡിയര്‍ ഫ്രണ്ടിന്റെ പ്രൊമാഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
'ഞാന്‍ ഇപ്പോള്‍ കാണുന്ന പോലെയുള്ള ആളേ ആയിരുന്നില്ല. വളരെ സൈലന്റായിട്ടുള്ള,​ വളരെ മടിയൊക്കെയുള്ള ആളാണ്. ശരിക്കുള്ള ഞാന്‍ ഇതല്ല. സിനിമയോടുള്ള ഭയങ്കരമായ ആഗ്രഹം കാരണമാണ് ഞാന്‍ ഇത്ര വര്‍ക്കൗട്ട് ചെയ്യുന്നതും ഉറക്കമുളക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതുമൊക്കെ.ഇതൊന്നും ഞാന്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്യുന്ന ആളല്ല. നന്നായിട്ട് ഉറങ്ങാനും വെറുതെയിരിക്കാനുമൊക്കെ ഇഷ്ടമുള്ള ആളാണ്. അതുപോലെയാണ് ഡാന്‍സും. ഡാന്‍സ് എനിക്ക് ചമ്മലാണ്. പക്ഷേ ആ ചമ്മലിനെ ഓവര്‍കം ചെയ്തേ പറ്റൂ. ഞാന്‍ കാരണം സിനിമയുമായി എന്റെ അടുത്ത് വരുന്നവര്‍ക്ക് ഒരു കാര്യത്തിലും കോംപ്രമൈസ് ചെയ്യേണ്ടി വരരുതെന്ന് നിര്‍ബന്ധമുണ്ട്.
സിനിമയ്ക്ക് വേണ്ട ഇന്‍പുട്സ് കൊടുക്കാറുണ്ട്. ഡിസ്‌കഷന്‍സില്‍ ഇരിക്കുമ്ബോള്‍ ഇത് അങ്ങനെ പറഞ്ഞാലോ,​ ഇവിടെ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കില്ലേ എന്നൊക്കെ പറയും. മിന്നല്‍ കഴിഞ്ഞിട്ടാണ് ഈ സിനിമ തുടങ്ങുന്നത്. ഇവിടെ ഡിസ്കഷന് ഇരിക്കുമ്ബോള്‍ ഞാനും ബേസിലും ഇതേ പോലെ കുറേ തമാശകള്‍ പറയുമായിരുന്നു.അവന്‍ ചോദിക്കും ഈ തമാശ ഇങ്ങനെ പറഞ്ഞാലോയെന്ന്. ഞാന്‍ അവനെ ചോദിക്കാനായി പറഞ്ഞുവിടും. ബാക്കിയുള്ളവരെല്ലാം കുറച്ച്‌ സീരിയസായിട്ടുള്ള ആള്‍ക്കാരാണ്. അത്രയും വേണോ ബേസിലേ എന്ന് ചോദിക്കും.
വേണ്ടെങ്കില്‍ വേണ്ട,​ നമുക്കത് മിന്നല്‍ മുരളി 2 ല്‍ ഉപയോഗിക്കാം അല്ലേ ടൊവിയെന്ന് പറഞ്ഞ് അവന്‍ നൈസായിട്ട് വരും. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ഷൂട്ട് തീരാറായപ്പോഴേക്കും ആവശ്യത്തിലധികം റിജക്ഷന്‍ സീനുകള്‍ മിന്നല്‍ മുരളി 2വിന് വേണ്ടി കിട്ടിയിട്ടുണ്ട്. അതെല്ലാം മാറ്റി വച്ചിരിക്കുകയാണ്.

No comments: