ഇഷ്ടമുള്ള ഒരു ജോഡി വസ്ത്രം പോലും വാങ്ങാന്‍ പണം തികയാതിരുന്ന ഒരു കാലത്ത് സഹായിച്ചത് സുനില്‍ ഷെട്ടി..ജീവിതാനുഭവം തുറന്നു പറഞ്ഞ് സല്‍മാന്‍ ഖാന്‍..
സല്‍മാന്‍ ഖാന്റെ ജീവിതാനുഭവം പങ്കുവയ്ക്കുന്ന വിഡിയോ വ്യാപകമായി പങ്കുവയ്ക്കുകയാണ് സല്‍മാന്റെ ആരാധകര്‍. ബീയിംഗ് സല്‍മാന്‍ ഫാന്‍സ് ക്ലബിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ നിരവധി ആള്‍ക്കാരാണ് പങ്കുവെച്ചിരിക്കുന്നത്.ഇഷ്ടമുള്ള ഒരു ജോഡി വസ്ത്രം പോലും വാങ്ങാന്‍ പണം തികയാതിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
ഇഷ്ടമുള്ള ഒരു ജോഡി വസ്ത്രം വാങ്ങാന്‍ പണം തികയുമോ എന്ന് ഭയന്നിരുന്ന ഒരു സമയം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. 'സ്റ്റോണ്‍ വാഷ്ഡ് ജീന്‍സും ഷര്‍ട്ടും ഒരു കാലത്തെ വലിയ ട്രെന്‍ഡായിരുന്നു. എനിക്ക് അത് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഒരു കടയില്‍ കയറി ഇഷ്ടമുള്ള പാന്റും അതിന് യോജിക്കുന്ന ഷര്‍ട്ടും വാങ്ങി ബില്‍ ചെയ്യാന്‍ തുടങ്ങുമ്ബോഴാണ് കയ്യിലുള്ള പൈസ തികയില്ലെന്ന് മനസിലാക്കിയത്. മനസില്ലാ മനസോടെ പാന്റ് മാത്രമെടുത്ത് ഷര്‍ട്ട് കടയിലുപേക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സുനില്‍ ഷെട്ടി ഇതെല്ലാം മനസിലാക്കിയിരുന്നു. സുനില്‍ ആ ഷര്‍ട്ട് വാങ്ങുകയും എനിക്ക് അത് സമ്മാനമായി നല്‍കുകയും ചെയ്തു' എന്നാണ് കണ്ണീരോടെ സല്‍മാന്‍ തന്റെ ജീവിതത്തിലുണ്ടായ ഈ സംഭവം വിവരിച്ചത്. നിരവധി കാഴ്ചക്കാരാണുള്ളത്.
No comments: