Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ഓരോ ദിവസവും ഡിവോഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണ്..അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്...നടി നേഹ സക്സേന..

കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് നേഹ സക്സേന. സൂസന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു.പിന്നീട് പല സിനിമകളിലും താരം വന്നു പോയി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നേഹ.
'ഓരോ ദിവസവും ഡിവേഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്.'
'അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്ബോളാണ് അച്ഛന്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്‍പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച്‌ ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്ബോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്.'
'കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. എന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്' ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു.

No comments: