കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് പാര്‍വ്വതി...
അന്ന് മമ്മൂക്ക കൈകൊണ്ട് തടുത്തിട്ടാല്ലായിരുന്നെങ്കില്‍ ഞാന്‍ പോയി കണ്ണാടിയില്‍ ഇടിച്ചേനെ', പറയുന്നത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടി പാര്‍വതി.കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പാര്‍വ്വതി.
"കാര്‍ണിവലിനെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ എന്റെ മനസ്സില്‍ വരുന്നൊരു രംഗമുണ്ട്. ഒരു ഗ്രൗണ്ടില്‍ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയാണ് ജീപ്പ് ഓടിക്കുന്നത്. അന്ന് സീറ്റ് ബെല്‍റ്റ് പരിപാടിയൊന്നും ഇന്നത്തെ അത്ര സ്ട്രിക്റ്റ് അല്ലല്ലോ. ഞാന്‍ മുന്‍സീറ്റില്‍ ഇരിപ്പുണ്ട്, വളരെ കാഷ്വലായി ഇരിക്കുകയാണ്. മമ്മൂക്കയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്തോ ഒരാവശ്യത്തിന് വണ്ടി പെട്ടെന്ന് സഡന്‍ ബ്രേക്കിടുകയാണ്, മമ്മൂക്ക ആദ്യം ആലോചിച്ചുവച്ചിരിക്കുന്നത് മുന്നിലിരിക്കുന്ന എന്റെ സുരക്ഷയാണ്.
സഡന്‍ ബ്രേക്ക് ഇട്ടാല്‍ എന്തായാലും ഞാനെവിടെയെങ്കിലും പോയി ഇടിക്കും, അത് മനസ്സിലാക്കിയാവണം, മമ്മൂക്ക എന്നെ കൈകൊണ്ട് തടുത്തിട്ടാണ് സഡന്‍ ബ്രേക്ക് ഇട്ടത്. അല്ലെങ്കില്‍ ഞാന്‍ പോയി കണ്ണാടിയില്‍ ഇടിച്ചേനെ. മമ്മൂക്കയോട് അതിനെ കുറിച്ച് ഒന്നും ഞാന്‍ സംസാരിച്ചില്ലെങ്കിലും അതിപ്പോവും എന്റെ ഓര്‍മയില്‍ അങ്ങനെ കിടക്കുന്ന കാര്യമാണ്," പാര്‍വതി പറഞ്ഞു.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടിയാണ് പാര്‍വതി. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്തവേദിയിലേക്ക് പാര്‍വതി തിരികെയെത്തിയിരുന്നു. അടുത്തിടെ, ഒരു ഫാഷന്‍ ഷോയില്‍ റാംപില്‍ ചുവടുവെയ്ക്കുന്ന പാര്‍വതിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലായിരുന്നു മകള്‍ മാളവികയ്ക്ക് ഒപ്പം പാര്‍വതി റാംപില്‍ ചുവടുവെച്ചത്.
No comments: