സ്വര്‍ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകള്‍..അച്ഛന്റെ കുഞ്ഞു മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും..അച്ഛനു ജന്മദിനാശംസകള്‍ നേര്‍ന്നു നടിയും അവതാരികയുമായ ആര്യ..
അച്ഛനു ജന്മദിനാശംസകള്‍ നേര്‍ന്നു നടിയും അവതാരികയുമായ ആര്യ ബാബു . ഒപ്പം സഹോദരിയുടെ വിവാഹവാര്‍ത്തയും പങ്കുവെച്ചു.അച്ഛന്‍ സന്തോഷിക്കുന്ന ദിവസമായിരുന്നു ഇത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ അച്ഛന്റെ കുഞ്ഞുമകള്‍ വിവാഹിതയാകും. അച്ഛന്റെ സാമിപ്യം ആവശ്യമുളള സമയമാണ് ഇതെന്നും അച്ഛന്‍ കൂടെ ഉണ്ടെന്നും ആര്യ കുറിപ്പിലൂടെ പങ്കുവെച്ചു.
ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹം ഉടന്‍ തന്നെയുണ്ട്. അച്ഛന്‍ 2018ലാണ് വിടവാങ്ങിയത്. മകളുടെ വിവാഹം അച്ഛന്റെ സ്വപ്‌നമായിരുന്നു. അച്ഛന്‍ വിടപറഞ്ഞ് പോയതില്‍ ജീവിതത്തില്‍ ഉണ്ടാക്കി മാറ്റങ്ങളെക്കുറിച്ച് ആര്യ പറയാറുണ്ട്.
'സ്വര്‍ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകള്‍. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോള്‍ സന്തോഷത്തിന്റെ
കൊടുമുടിയില്‍ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും. വിട പറയുന്നതിനു മുമ്ബ് അച്ഛനു നല്‍കിയ വാക്ക് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം ആണിത്. അച്ഛന്‍ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികള്‍ക്കപ്പുറം അച്ഛനെ ഞാന്‍ സ്‌നേഹിക്കുന്നു. സ്വര്‍ഗത്തിലുളള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകള്‍' എന്നു കുറിപ്പില്‍ പങ്കുെവച്ചു.
No comments: