Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ഇനിമുതൽ സിംഗിള്‍ അല്ല.. തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാല്‍ അത് വണ്‍ സൈഡ് ആണെന്നും നടി അനുപമ പരമേശ്വരന്‍..

"പ്രേമം "എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനുപമ പരമേശ്വരന്‍.മലയാളക്കര ഒരൊറ്റ ചിത്രത്തിലൂടെയാണ് പ്രേമത്തിലെ ചുരണ്ട മുടിക്കാരിയായ മേരിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തമിഴ് , തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളില്‍ താരം ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അനുപമയുടെ വാക്കുകളാണ്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ താന്‍ ഇനി സിംഗിള്‍ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാല്‍ അത് വണ്‍ സൈഡ് ആണെന്നും വ്യക്തമാക്കി.
തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകര്‍ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി.
അനുപമ ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഗം ജാസ്പിരിറ്റ് ഭൂമറയുമായി പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ നടി ആ വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുപമ പറഞ്ഞതോടെ തനിക്ക് പ്രണയമുണ്ടെന്ന് അത് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
അതെ സമയം, താരത്തിന്റേതായി ഇനി ഒരുപിടി നല്ല സിനിമകളാണ് പുറത്ത് വരാന്‍ ഇരിക്കുന്നത്. അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം നിഖില്‍ സിദ്ധാര്‍ത്ഥ് നായകനാവുന്ന 'കാര്‍ത്തികേയ 2 ' ആണ്. ഇത് കൂടാതെ അനുപമയാണ് നിഖില്‍ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത്. ഇത് കൂടാതെ പ്രധാന കഥാപാത്രത്തെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലും അവതരിപ്പിക്കുന്നത് അനുപമയാണ്.

No comments: