മീശയും താടിയും കളഞ്ഞ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ മമ്മൂക്കയ്ക്ക് പോലും എന്നെ മനസ്സിലായില്ല...ഹരിശ്രീ അശോകന്‍...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹരിശ്രീ അശോകന്‍. കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു താരം ആദ്യകാലങ്ങളില്‍ സിനിമയില്‍ നിറഞ്ഞ് നിന്നത്.പിന്നീട് നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ ഹരിശ്രീ അശോകന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. 1989ല്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പഞ്ചാബി ഹൗസിലെ രമണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അശോകന്‍ ശ്രദ്ധനേടുന്നത്.
ഇപ്പോളിതാ, തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് അശോകന്‍. പഞ്ചാബി ഹൗസ് പോലെ മുഴുനീള ഹാസ്യ ചിത്രം എന്താണ് ഇപ്പോള്‍ ഇറങ്ങാത്തത് എന്ന ചോദ്യത്തിന്, 'അങ്ങനെ ഒരു സിനിമ മുന്‍പ് വന്നതല്ലേ? പിന്നെ എന്തിനാ വീണ്ടും വരുന്നത്? കാലഘട്ടം മാറിയതു കൊണ്ടാവാം അങ്ങനെയുള്ള സിനിമകള്‍ സംഭവിക്കാതിരുന്നത്. അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലായിരിക്കും', എന്നായിരുന്നു അശോകന്‍ നല്‍കിയ മറുപടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഹരിശ്രീ അശോകന്റെ വാക്കുകള്‍:
മുഴുനീള കോമഡി സിനിമയായി ഈ അടുത്തകാലത്ത് വന്നത് ജാന്‍ എ മന്‍ എന്ന ചിത്രം ആയിരിക്കും. എന്‍്റെ മകന്‍ അഭിനയിച്ച സിനിമയായതുകൊണ്ട് പറയുന്നതല്ല. എന്റെയും മകന്റെയും സിനിമകള്‍ ഇറങ്ങുന്നുണ്ട്. ചിത്രങ്ങള്‍ക്കെല്ലാം നല്ല അഭിപ്രായം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്.
ഞാന്‍ താടി വച്ചിട്ടാണ് അനിയത്തിപ്രാവിലെ കോളേജ് കുമാരന്‍ മുതല്‍ അഭിനയിച്ചത്. താടിവച്ച് ഇത്രയധികം വേഷങ്ങള്‍ ചെയ്തതിന് ഒരാള്‍ ഗിന്നസ് ബുക്കില്‍ എന്‍്റെ പേര് അയച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് കിട്ടിയില്ല. താടി വരുമ്ബോള്‍ മുഖത്ത് എക്സ്പ്രഷന്‍ കൊടുക്കാന്‍ സ്ഥലം കുറവാണ്. അത് വച്ചിട്ടും നമ്മള്‍ ഇത്രനാളും പിടിച്ചു നിന്നില്ലേ.
ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. കഥ കേട്ട് ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് രഞ്ജിത്തിനോട് ചോദിച്ചു അപ്പോള്‍ രഞ്ജിത്ത് പറഞ്ഞത് ഇത് എനിക്കെ ചെയ്യാന്‍ പറ്റു എന്നായിരുന്നു. മീശയും താടിയും കളഞ്ഞ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ മമ്മൂക്കയ്ക്ക് പോലും എന്നെ മനസ്സിലായില്ല.
No comments: