പ്രതിഭലത്തിൽ സാമന്തയെ പിന്നിലാക്കി പൂജ ഹെഗ്ഡെ.. വിജയ് ദേവരകൊണ്ട ചിത്രത്തില്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തി താരം..
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമില്ല.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മാത്രമാണത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം തിളങ്ങിയ നയന്‍സ് ഇപ്പോള്‍ സാക്ഷാല്‍ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ജവാനില്‍ നയന്‍താരയാണ് നായിക.
അഞ്ച് മുതല്‍ ഏഴ് കോടി വരെയാണ് നയന്‍താര ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. തെന്നിന്ത്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടി സാമന്തയായിരുന്നു. ഒന്നിനു പുറമേ ഒന്നായി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട സാമന്ത ഏറ്റവും വലിയ ഫാന്‍ ബേസുള്ള താരവുമാണ്.ഇപ്പോഴിതാ സാമന്തയെ കടത്തിവെട്ടിയിരിക്കുകയാണ് പൂജ ഹെഗ്ഡെ. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് പുറമേ ബോളിവുഡിലും സാന്നിധ്യമറിയിച്ച പൂജ ഹെഗ്ഡെ പുതിയ ചിത്രത്തിനുള്ള പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ട നായകനാകുന്ന ജനഗണമനയാണ് പൂജയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം. പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈഗറിന് ശേഷം ദേവരകൊണ്ടയും പുരിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ജനഗണമന.3-4 കോടിയായിരുന്നു പൂജ ഹെഗ്ഡേ ഒരു ചിത്രത്തിന് വാങ്ങിയിരുന്നത്. എന്നാല്‍ ജനഗണമനയ്ക്ക് പൂജ ഈടാക്കുന്നത് 5 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നയന്‍താരയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി പൂജ ഹെഗ്ഡേ മാറി.
ജനഗണമനയില്‍ പൂജ ഹെഗ്ഡേയുടെ നിരവധി ആക്ഷന്‍ സീനുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ഒരുക്കങ്ങളും പൂജ ആരംഭിച്ചു കഴിഞ്ഞു. തായ് ലന്റില്‍ നിന്നുള്ള ഫൈറ്റ് മാസ്റ്റേഴ്സാണ് പൂജയെ ചിത്രത്തിനു വേണ്ടി പരിശീലിപ്പിക്കുന്നത്.വിജയ് നായകനായ ബീസ്റ്റാണ് പൂജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു വര്‍ഷം ഒരു ചിത്രമെന്നാണ് പൂജയുടെ രീതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ സൂപ്പര്‍ ഹിറ്റായിരുന്നു.
തെലുങ്കിലും ഹിന്ദിയിലുമായി ഒരുപിടി ചിത്രങ്ങളും പൂജയുടെതായി പുറത്തിറങ്ങാനുണ്ട്. തെലുങ്കില്‍ മഹേഷ് ബാബു നായകനാകുന്ന SSMB28 ല്‍ പൂജ ഹെഗ്ഡെയാണ് നായിക. സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'കബി ഈദ് കബി ദിവാലി', റണ്‍വീര്‍ സിംഗിന്റെ സര്‍ക്കസ് എന്നീ ചിത്രങ്ങളിലും പൂജയാണ് നായിക.
നിരവധി വിദേശ രാജ്യങ്ങളില്‍ വെച്ചാണ് വിജയ് ദേവരകൊണ്ടയുടെ ജനഗണമനയുടെ ചിത്രീകരണം നടക്കുക. തെലുങ്കിന് പുറമേ, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. അടുത്ത വര്‍ഷം ഓഗസ്റ്റിലായിരിക്കും ചിത്രം പുറത്തിറങ്ങുക.
No comments: