ആരാധകര്‍ കാത്തിരുന്ന വിവാഹം: 18,000 കുട്ടികള്‍ക്ക് വിക്കി-നയന്‍ നവദമ്പതികളുടെ വക ഉച്ചഭക്ഷണം..ചിത്രങ്ങൾ കാണാം..
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകനും നിര്‍മാതാവുമായ വിഗ്നേഷ് ശിവന്റെയും വിവാഹമാണ് ഇന്ന്.ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍വച്ചാണ് ചടങ്ങ് നടക്കുന്നത്.ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിന്ന് ആരൊക്കെ ചടങ്ങിനെത്തുമെന്നായിരുന്നു ആരാധകരെല്ലാം ഉറ്റുനോക്കിക്കൊണ്ടിരുന്നത്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകനാണ് ഷാരൂഖ് ഖാന്‍.ഷാരൂഖ് ഖാനെ കൂടാതെ രജനികാന്ത്, ബോണി കപൂര്‍,കാര്‍ത്തി, മണിരത്നം, ഉദയനിധി സ്റ്റാലിന്‍,ശാലിനി അജിത്ത്, കെ എസ് രവികുമാര്‍, മോഹന്‍ രാജ, വിജയ് സേതുപതി,വസന്ത് രവി, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, കാര്‍ത്തി, ദിലീപ്, ആറ്റ്ലി, എ എല്‍ വിജയ്, അവതാരകയും നടിയുമായ ദിവ്യ ദര്‍ശിനി തുടങ്ങി വന്‍ താരനിര തന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ചിത്രങ്ങള്‍ കാണാം..
പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്ബര്‍ നല്‍കിയാല്‍ മാത്രമേ വിവാഹ ഹാളിലേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.വിവാഹവേദിയില്‍ സംഗീതപരിപാടിയും മറ്റും ഉണ്ടാകും.
എന്നാല്‍ ഇത് ആരുടെ നേതൃത്വത്തിലാണെന്ന് പുറത്തുവിട്ടിട്ടില്ല.ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നടി വെളിപ്പെടുത്തിയത്.
No comments: